TECH SPOT


നിങ്ങളുടെ ഒരു നല്ല ഫോട്ടോയില്‍  (പ്രത്യേകിച്ച്  outdoor) അനാവശ്യമായ വസ്തു (object) വന്നു കൂടിയാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നും? ആകെ വിരസംമായി തോന്നും അല്ലേ? ആ ഭാഗം നീക്കം ചെയ്യാന്‍ ഒരു പക്ഷെ photoshop പോലുള്ള application ഉപയോഗിക്കേണ്ടി വരും, photoshop അറിയാത്തവര്‍ അറിയുന്നവരുടെ സഹായം തേടേണ്ടി വരും.
എന്നാലിതാ അതിനായി ഒരു application പരിചയ പരിചയപ്പെടുത്തി തരാം Inpaint
ഈ application use ചെയ്യാന്‍ വളരെ എളുപ്പമാണ്, ആവശ്യമില്ലാത്ത ഭാഗം select ചെയ്താല്‍ മാത്രം മതി ബാക്കി Inpaint ചെയ്തു കൊള്ളും

ഈ application download ചെയ്യാന്‍ ഇവിടെ click ചെയ്യുക

Download






Read More …


Account hack ചെയ്യപ്പട്ടു എന്നു പലപ്പോഴും നമ്മള്‍ പേടിക്കുന്ന കാര്യമാണ്, പല ആളുകളും facebook ല്‍ official അല്ലാത്ത application ഉം link ഉം add ചെയ്യാറുണ്ട്, ഇത് കാരണമായി പല facebook Account കളും hack (മോഷ്ടിക്കപെട്ടു) പോയിട്ടുണ്ട്

ആദ്യം വേണ്ടത്‌ facebook ല്‍ വരുന്ന പരിചയമില്ലാത്ത link കളില്‍ click ചെയ്യാതിരിക്കുക
facebook ല്‍ തന്നെ official ഉം unofficial  ഉം ആയ ധാരാളം applications ഉണ്ട്, install ചെയ്യുമ്പോള്‍ application, official ആണോ അല്ലയോ എന്ന് ഉറപ്പു വരുത്തുക,

നിങ്ങളുടെ facebook Account ഉം  password ഉം  കൂടുതല്‍ സുരക്ഷിതമാക്കാന്‍ facebook ല്‍ തന്നെ സംവിധാനങ്ങള്‍ ഉണ്ട്,

secure browsing
 ഈ option enable  ചെയ്താല്‍ നിങ്ങളുടെ facebook account കൂടുതല്‍ സുരക്ഷിതമാവും,  മറ്റു വ്യക്തികള്‍ക്ക്‌ നിങ്ങളുടെ അനുവാദം കൂടാതെ നിങ്ങളുടെ account ലേക്ക് കയറാന്‍ ബുദ്ധിമുട്ടാവും,

ഈ സംവിധാനം enable ചെയ്യാന്‍ താഴെ കൊടുത്ത രീതിയില്‍ നിങ്ങളുടെ account set ചെയ്യുക 

Login Notifications, Login Approvels

ഈ സംവിധാനത്തിലൂടെ നിങ്ങളുടെ facebook login വളരെ സുരക്ഷിതമാവും, ഇതിനു വേണ്ടത്‌ നിങ്ങളുടെ mobile phone contact number ആണ്

ആദ്യം ചെയ്യേണ്ടത്‌ നിങ്ങളുടെ timeline ല്‍ About ല്‍ Contact info ല്‍ നിങ്ങളുടെ mobile phone contact number ചേര്‍ക്കുക

ശേഷം താഴെ കൊടുത്ത രീതിയില്‍ set ചെയ്യുക


ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം
നിങ്ങള്‍ login ചെയ്യുമ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ കയ്യില്‍ account ല്‍ കൊടുത്ത mobile phone number ഉണ്ടാവേണ്ടതാണ്, ആ phone ലേക്ക് ഒരു code, text message ആയി വരുന്നതാണ്
ആ code പ്രസ്തുത column ത്തില്‍ type ചെയ്തു login ചെയ്യുക

 നിങ്ങള്‍ ഉപയോഗിക്കുന്ന (device save ചെയ്യാന്‍ ചോദിക്കും) ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന system ആണെങ്കില്‍ save ചെയ്യരുത്‌,

personal computer ഓ mobile phone ഓ ആണെങ്കില്‍ device save ചെയ്തു ഉപയോഗിക്കാം
എങ്കില്‍ ഒരു പ്രാവശ്യം മാത്രം കോഡ് കൊടുത്താല്‍ മതി (നിങ്ങളുടെ personal computer ഉം mobile phone ഉം നിങ്ങളല്ലാതെ മറ്റൊരാള്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ്‌ വരുത്തേണ്ടതാണ്
save ചെയ്യാത്ത device ല്‍ ഓരോ login ലും code text message ആയി വരുന്നതാണ്  
Read More …




നിങ്ങളുടെ വീട്ടിലോ  Office ലോ internet connection ഇല്ലാതെ തന്നെ Wifi വഴി computer ല്‍ internet ഉപയോഗിക്കാം, അതിനു വേണ്ടത്‌ ഒരു 3g support ചെയ്യുന്ന Nokia mobile ഉം 3G activate ചെയ്ത sim card ഉം മാത്രം

ആദ്യം ചെയ്യേണ്ടത്‌ Nokia Mobil ല്‍ OVI Store ല്‍ ചെന്ന് JoikuSpot എന്ന Application Download ചെയ്തു Install ചെയ്താല്‍ മതി, ബാകിയുള്ള instructions എല്ലാം ആ applicationil വിവരിച്ചിട്ടുണ്ട്


Supporting Nokia models
N8, E7, C7, C6-01, 5800 XpressMusic, 5530 XpressMusic, E5, E51, E52, N95 8GB, N97, N78, N79, E71, E72, C5-03, X6, C6, N95, E63, E55, E60, E61, E61i, E65, E66, E73, E75, E90, N80, N81, N81 8GB, N82, N85, N86, N91, N93, N93i, N95 Americas, N95 8GB Americas, N96, N97 Mini, 5630 XpressMusic, 5730 XpressMusic, X5, 6710 Navigator, 8800 Erdos, E6, X7, 702T, T7, Oro, Nokia 500, Nokia 600, Nokia 700, Nokia 701, Nokia 603,    
808 Pureview


Read More …



ചില facebook ഉപയോഗ്താക്കള്‍ ഇങ്ങനെയാണ്    അനാവശ്യമായ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടമില്ലാത്ത ചിത്രങ്ങളിലും video കളിലും നമ്മെ tag ചെയ്യും, അവര്‍ tag ടാഗ് ചെയ്യുന്നതില്‍ നിന്നും comments ഉം  like ഉം പ്രതീക്ഷിച്ചാണ് ഇങ്ങനെ അവര്‍ ചെയ്യുന്നത്,

ഇത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്, കാരണം, നിങ്ങളുടെ  ഏതെന്കിലും ഒരു സുഹൃത്ത്, വളരെ vulgure ആയതോ അല്ലെങ്കില്‍ നിങ്ങള്‍  തീരെ എതിര്‍ക്കുന്നതോ ആയ കാര്യങ്ങള്‍ നിങ്ങളില്‍ tag ചെയ്താല്‍, നിങ്ങളുടെ timeline മറ്റ് സുഹൃത്തുക്കള്‍ കണ്ടാല്‍ അവര്‍ കരുതും നിങ്ങള്‍ post ചെയ്തതാണ് എന്ന്, നിങ്ങളെ കുറിച്ച് അവര്‍ എന്ത് കരുതും

ഏതായാലും ചെയ്യുന്നവര്‍ അങ്ങിനെ ചെയ്ത് അതില്‍ തൃപ്തി കണ്ടത്തട്ടെ

ഏതായാലും facebook ഉപയോഗ്തക്കള്‍ക്ക് തീരെ ഇഷ്ടമല്ലാത്ത ഒരു കാര്യമാണ് ഈ tagging
നിര്‍ഭാഗ്യവശാല്‍ മിക്കവാര്‍ പേര്‍ക്കും ഇതിനുള്ള പരിഹാരം അറിയില്ല.
ഇതിനുള്ള പരിഹാരം facebook ഒരുക്കിയിട്ടുണ്ട്,


     താഴെ കൊടുത്തത്‌ പോലെ നിങ്ങളുടെ Facebook ന്റെ setting  menu ല്‍ privacy settings ചെയ്യുക  

step 1: 


 step 2:


 step 3:

ഇനി അഥവാ നിങ്ങള്‍ക്ക്‌ tag ചെയ്ത ചിത്രമോ video യോ നിങ്ങളുടെ timeline ല്‍ add ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് approve കൊടുക്കാം





Read More …




ഒരു വെബ്സൈറ്റ് തുടങ്ങുക എന്നത് അല്പം പണച്ചിലവുള്ള കാര്യമാണ്. സൈറ്റ് തുടങ്ങാന്‍ കാശുമുടക്കാന്‍ മടിയുള്ളവര്‍ക്ക് ബ്ലോഗ് നടത്തി ആത്മസംതൃപ്തി നേടാം. എന്നാല്‍ സകല ഇടപാടുകള്‍ക്കും സൈറ്റുകളുള്ള ഇക്കാലത്ത് നിങ്ങള്‍ക്കും വേണമെങ്കില്‍ ഒരു സൈറ്റ് തുടങ്ങാം. മുന്‍പ് ഒരു പോസ്റ്റില്‍ പറഞ്ഞത് പോലെ ബ്ലോഗിനെ ഡൊമെയ്ന്‍ നല്കി സൈറ്റാക്കുകയല്ല, ഗൂഗിള്‍ സ്റ്റോറേജ് ഉപയോഗിച്ച് മറ്റൊരു വിധത്തിലാണ് സൈറ്റ് ആരംഭിക്കുക.
സൈറ്റ് ആരംഭിക്കാന്‍ ആദ്യം വേണ്ടത് സ്പേസാണ്. ഇത് ഹോസ്റ്റിങ്ങ് കമ്പനികളില്‍ നിന്ന് വിലകൊടുത്തുവാങ്ങേണ്ടതുണ്ട്. ഇതിന് പകരം ഗൂഗില്‍ അക്കൗണ്ട്  ഉപയോഗിച്ച് Google App Engine വഴിയാണ് ഹോസ്റ്റിങ്ങ് നടത്തുക. എന്നാല്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യം 1 ജി.ബി ബാന്‍ഡ് വിഡ്താണ് ഇതില്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. സ്റ്റോറേജും 1 ജി.ബിയാണ്. ഇത് പരിധികടന്നാല്‍ പണം നല്കേണ്ടിവരും. അധികം ട്രാഫിക്കില്ലാത്ത പേഴ്സണല്‍ സൈറ്റുകള്‍ക്കാണ് ഇത് ഉപകരിക്കുക.
ആദ്യം https://appengine.google.com ല്‍ പോയി ഒരു പുതിയ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുക. ഇതില്‍ വെരിഫൈ ചെയ്യുന്നതിന് ഫോണ്‍ നമ്പര്‍ നല്കണം.
ആപ്ലികേഷന് ഒരു പേര് നല്കുക. ഇത് ഇംഗ്ലീഷ് ചെറിയക്ഷരത്തിലായിരിക്കണം.
അടുത്ത സ്റ്റെപ്പ് താഴെകാണുന്നവ ഡൗണ്‍ ലോഡ് ചെയ്യുകയാണ്.
ഇനി നിങ്ങള്‍ നിര്‍മ്മിച്ച എച്ച്.ടി.എം.എല്‍ വെബ്പേജ് അപ്ലോഡ് ചെയ്യാം. അല്ലെങ്കില്‍ ഒരു ടെപ്ലേറ്റ് ഉപയോഗിക്കാം.
ഇനി Google App Engine റണ്‍ ചെയ്ത് choose File – > Add Existing Application സെലക്ട് ചെയ്ത് അണ്‍സിപ്പ് ചെയ്ത വെബ്സൈറ്റ് ടെംപ്ലേറ്റ് അപ് ലോഡ് ചെയ്യുക. deploy ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഗൂഗിള്‍ അക്കൗണ്ട ഡീറ്റെയില്‍സ് നല്കുക. സൈറ്റ് ഹോസ്റ്റ് ചെയ്യപ്പെടും.
site name.appspot.com എന്ന രീതിയിലായിരിക്കും പേര് വരിക. സൈറ്റിന്‍റെ പേര് മാറ്റി .com, .in തുടങ്ങിയവ വരുന്നതിന് ഒരു ഡൊമെയ്ന്‍ വിലകൊടുത്തു വാങ്ങുക.
Read More …




പലപ്പോഴും നേരിടേണ്ടി വരാവുന്ന ഒരു പ്രശ്നമാണിത്. പല കാരണങ്ങളാല്‍ ഇത് സംഭവിക്കാം. കംപ്യൂട്ടറില്‍ നിന്നോ ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യവേ പവര്‍ഓഫായാലും ഇത് സംഭവിക്കും. ഡാമേജാകാത്ത മെമ്മറി കാര്‍ഡുകള്‍ ചില പരിഹാരമാര്‍ഗ്ഗങ്ങളുപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കും. 

ചിലപ്പോള്‍ കാര്‍ഡിലെ ഡാറ്റ അതില്‍ ഉണ്ടാവുകയും,എന്നാല്‍ ആക്സസ് ചെയ്യാന്‍ സാധിക്കാതെ വരുകയും ചെയ്യും. 
ഇത് പരിഹരിക്കാന്‍ ഒരു കാര്‍ഡ് റീഡറുപയോഗിച്ച് കംപ്യൂട്ടറുമായി കണക്ട് ചെയ്യുക.
ഫയല്‍ എക്സ്പ്ലേററില്‍ കാണിക്കുന്നുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കില്‍ ഡ്രൈവ് ലെറ്റര്‍ നോട്ട് ചെയ്യുക.
കമാന്‍ഡ് പ്രോംപ്റ്റ് തുറന്ന് chkdsk x: /r ​എന്ന് ടൈപ്പ് ചെയ്യുക. ഇതില്‍ X എന്നത് ഡ്രൈവ് ലെറ്ററായിരിക്കണം.
convert lost chains to files എന്ന് പ്രൊസസിന് ശേഷം ചോദിച്ചാല്‍ Y ​എന്ന് നല്കുക

മെമ്മറികാര്‍ഡ് ഇന്‍വാലിഡ് ഫയല്‍സിസ്റ്റം എന്ന് കാണിക്കുന്നു!

കറപ്റ്റായ മെമ്മറികാര്‍ഡില്‍ ഫയല്‍സിസ്റ്റം നഷ്ടപ്പെട്ടിരിക്കും. വിന്‍ഡോസിന് അതിനെ തിരിച്ചറിയാനാവില്ല. ഇതിന് പരിഹാരം ഫോര്‍മാറ്റ് ചെയ്യുക എന്നതാണ്.
ഇത് ചെയ്യാന്‍ കാര്‍ഡ് റീഡര്‍ വഴിയോ മറ്റോ കംപ്യൂട്ടറുമായി കണക്ട് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്ത് ഫോര്‍മാറ്റ് എടുക്കുക.
സാധാരണ പോര്‍ട്ടബിള്‍ ഡിവൈസുകള്‍ FAT ഫോര്‍മാറ്റാണ് ഉപയോഗിക്കുക. അലോക്കേഷന്‍ സൈസ് സെറ്റ് ചെയ്യാതെ ക്വിക്ക് ഫോര്‍മാറ്റ് ക്ലിക്ക് ചെയ്യുക.
ഫോര്‍മാറ്റില്‍ ക്ലിക്ക് ചെയ്യുക

മെമ്മറികാര്‍ഡ് കംപ്യൂട്ടറില്‍ റീഡ് ചെയ്യാനാവുന്നില്ല !

ഇത് പരിഹരിക്കാന്‍ സിസ്റ്റം ഡ്രൈവറുകള്‍ അപ്ഡേറ്റ് ചെയ്യുക. മറ്റൊരുകാരണം പുതിയ കാര്‍ഡുകള്‍ SDHC ആവാനിടയുണ്ട്. ഇവ പഴയ എസ്.ഡികാര്‍ഡ് റീഡറുകള്‍ സപ്പോര്‍ട്ട് ചെയ്യില്ല.
എന്നിട്ടും പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കംപ്യൂട്ടറുമായി കാര്‍ഡ് കണക്ട് ചെയ്യുക.
കണ്‍ട്രോള്‍ പാനലില്‍ ഡിവൈസ് മാനേജറെടുത്ത് ഏതെങ്കിലും ഡ്രൈവ് മഞ്ഞ എക്സ്ക്ലമേഷന്‍ മാര്‍ക്ക് കാണിക്കുന്നുണ്ടോ എന്ന് നോക്കുക
ഉണ്ടെങ്കില്‍ അതില്‍ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യുക. സാധിക്കുന്നില്ലെങ്കില്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. കാര്‍ഡ് റിമൂവ് ചെയ്ത് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക. 
വ്യു ടാബില്‍ പോയി Show hidden devices എന്നത് ക്ലിക്ക് ചെയ്യുക. പുതിയവ കാണിക്കുന്നുവെങ്കില്‍ അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് കാര്‍ഡ് കണക്ട് ചെയ്യാതെ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക. സിസ്റ്റം ഓണായ ശേഷം കാര്‍ഡ്  കണക്ട് ചെയ്യുക.
Read More …


പലരും പാസ് വേഡുകള്‍ ആവശ്യമുള്ള സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ അവ ആദ്യതവണ ഉപയോഗിക്കുമ്പോള്‍ തന്നെ സേവ് ചെയ്ത് വെക്കാറുണ്ട്. പിന്നീട് പാസ് വേഡുകള്‍ നല്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇത് നല്ല മാര്‍ഗ്ഗമാണെങ്കിലും മറ്റുള്ളവര്‍ കൂടി ഉപയോഗിക്കുന്ന കംപ്യൂട്ടറാണെങ്കില്‍ നിങ്ങള്‍ക്ക് അത് ബുദ്ധിമുട്ടായേക്കാം. യൂസര്‍നെയിം സെലക്ട് ചെയ്യുമ്പോള്‍ പാസ് വേഡ് ഓട്ടോമാറ്റിക് വരികയും നിങ്ങളുടെ മെയിലുകളും, മറ്റ് ആക്ടിവിറ്റികളും മറ്റുള്ളവര്‍ കാണാനിടയാകുകയും ചെയ്യും. പ്ലെയിന്‍ ടെക്സ്റ്റായാണ് പാസ് വേഡുകള്‍ സേവ് ചെയ്യപ്പെടുക. പ്രധാനപ്പെട്ട പാസ്വേഡുകള്‍ ഇങ്ങനെ ഉപയോഗിക്കുന്നുവെങ്കില്‍ അത് ഡെലീറ്റ് ചെയ്യുന്നത് നന്നായിരിക്കും.

ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.
ക്രോം തുറന്ന് മെനു ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
മെനുവില്‍ സെറ്റിങ്ങ്സ് എടുക്കുക.

സെറ്റിങ്ങ്സ് പേജില്‍ താഴേക്ക് സ്ക്രോള്‍ ചെയ്ത് Show advanced settings എടുക്കുക
ഈ ലിസ്റ്റില്‍ Passwords and forms സെക്ഷന്‍ കണ്ടുപിടിക്കുക. അതില്‍ Manage saved passwords ക്ലിക്ക് ചെയ്യുക.

ഒരു പോപ് അപ് വിന്‍ഡോ തുറന്ന് വരുന്നതില്‍ ഏതൊക്കെ സൈറ്റുകളില്‍ പാസ്വേഡുകള്‍ സേവായിട്ടുണ്ടെന്ന് കാണാം.
ഇവ കണ്ടുപിടിച്ച് ക്ലോസ് ബട്ടമില്‍ ക്ലിക്ക് ചെയ്യുക.
ഇതേ ഒപ്ഷന്‍ ഉപയോഗിച്ച് മറന്ന് പോയ പാസ് വേഡുകള്‍ വീണ്ടെടുക്കാനുമാകും. അതിന് പാസ് വേഡ് ഫീല്‍ഡില്‍ Show എന്നിടത്ത് ക്ലിക്ക് ചെയ്താല്‍ മതി.
Read More …