TECH SPOT




ഒരു വെബ്സൈറ്റ് തുടങ്ങുക എന്നത് അല്പം പണച്ചിലവുള്ള കാര്യമാണ്. സൈറ്റ് തുടങ്ങാന്‍ കാശുമുടക്കാന്‍ മടിയുള്ളവര്‍ക്ക് ബ്ലോഗ് നടത്തി ആത്മസംതൃപ്തി നേടാം. എന്നാല്‍ സകല ഇടപാടുകള്‍ക്കും സൈറ്റുകളുള്ള ഇക്കാലത്ത് നിങ്ങള്‍ക്കും വേണമെങ്കില്‍ ഒരു സൈറ്റ് തുടങ്ങാം. മുന്‍പ് ഒരു പോസ്റ്റില്‍ പറഞ്ഞത് പോലെ ബ്ലോഗിനെ ഡൊമെയ്ന്‍ നല്കി സൈറ്റാക്കുകയല്ല, ഗൂഗിള്‍ സ്റ്റോറേജ് ഉപയോഗിച്ച് മറ്റൊരു വിധത്തിലാണ് സൈറ്റ് ആരംഭിക്കുക.
സൈറ്റ് ആരംഭിക്കാന്‍ ആദ്യം വേണ്ടത് സ്പേസാണ്. ഇത് ഹോസ്റ്റിങ്ങ് കമ്പനികളില്‍ നിന്ന് വിലകൊടുത്തുവാങ്ങേണ്ടതുണ്ട്. ഇതിന് പകരം ഗൂഗില്‍ അക്കൗണ്ട്  ഉപയോഗിച്ച് Google App Engine വഴിയാണ് ഹോസ്റ്റിങ്ങ് നടത്തുക. എന്നാല്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യം 1 ജി.ബി ബാന്‍ഡ് വിഡ്താണ് ഇതില്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. സ്റ്റോറേജും 1 ജി.ബിയാണ്. ഇത് പരിധികടന്നാല്‍ പണം നല്കേണ്ടിവരും. അധികം ട്രാഫിക്കില്ലാത്ത പേഴ്സണല്‍ സൈറ്റുകള്‍ക്കാണ് ഇത് ഉപകരിക്കുക.
ആദ്യം https://appengine.google.com ല്‍ പോയി ഒരു പുതിയ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുക. ഇതില്‍ വെരിഫൈ ചെയ്യുന്നതിന് ഫോണ്‍ നമ്പര്‍ നല്കണം.
ആപ്ലികേഷന് ഒരു പേര് നല്കുക. ഇത് ഇംഗ്ലീഷ് ചെറിയക്ഷരത്തിലായിരിക്കണം.
അടുത്ത സ്റ്റെപ്പ് താഴെകാണുന്നവ ഡൗണ്‍ ലോഡ് ചെയ്യുകയാണ്.
ഇനി നിങ്ങള്‍ നിര്‍മ്മിച്ച എച്ച്.ടി.എം.എല്‍ വെബ്പേജ് അപ്ലോഡ് ചെയ്യാം. അല്ലെങ്കില്‍ ഒരു ടെപ്ലേറ്റ് ഉപയോഗിക്കാം.
ഇനി Google App Engine റണ്‍ ചെയ്ത് choose File – > Add Existing Application സെലക്ട് ചെയ്ത് അണ്‍സിപ്പ് ചെയ്ത വെബ്സൈറ്റ് ടെംപ്ലേറ്റ് അപ് ലോഡ് ചെയ്യുക. deploy ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഗൂഗിള്‍ അക്കൗണ്ട ഡീറ്റെയില്‍സ് നല്കുക. സൈറ്റ് ഹോസ്റ്റ് ചെയ്യപ്പെടും.
site name.appspot.com എന്ന രീതിയിലായിരിക്കും പേര് വരിക. സൈറ്റിന്‍റെ പേര് മാറ്റി .com, .in തുടങ്ങിയവ വരുന്നതിന് ഒരു ഡൊമെയ്ന്‍ വിലകൊടുത്തു വാങ്ങുക.

Categories:

Leave a Reply