
ഡ്രൈവ് ചെയ്യുന്നതിനിടെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ചാര്‍ജ്ജ് കാലിയായാല്‍ പിന്നെന്തു ചെയ്യും ? ചാര്‍ജര്‍ തെരഞ്ഞുപിടിച്ച് എത്തുമ്പോഴേക്കും സമയം കുറെ കഴിയും. പകരം കാറില്‍ നിന്ന് തന്നെ സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിഞ്ഞാലോ? അതും വയര്‍ ലെസായിട്ട് ? ഒരു വര്‍ഷത്തിനകം തന്നെ ഇത്തരമൊരു വയര്‍ലെസ്സ് മാറ്റ് നമുക്കിടയിലേക്ക് എത്തും എന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാറ്റിന് കേബിളുകളോ അഡാപ്റ്ററുകളോ വേണ്ടി വരില്ലെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.
ജാപ്പനീസ് ഓട്ടോ ഭീമന്‍ ആയ ടൊയോട്ട ആണ് ഇത്തരമൊരു ചാര്‍ജിംഗ് മെത്തേഡ് ഒരുക്കുന്നത്. ചാര്‍ജിംഗ് സ്റ്റാന്‍ഡാര്‍ഡ് ആയ Qi ഉപയോഗിച്ചുള്ള മൊബൈല്‍ ഫോണിന് വേണ്ടിയുള്ള ഈ സിസ്റ്റം 2013 ഓടെ അവരുടെ പുത്തന്‍ കാറുകളിലേക്ക് കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിരൂപകരുടെ അഭിപ്രായത്തില്‍ ഈ പുതിയ ഡിവൈസ് വളരെ പെട്ടെന്ന് തന്നെ രംഗം കയ്യെടുക്കും എന്നാണ് കരുതപ്പെടുന്നത്.
ഈ വയര്‍ലെസ് ചാര്‍ജിംഗ് ഓപ്ഷന്‍ ടൊയോട്ടയുടെ 1,950 ഡോളറോളം വിലയുള്ള അവരുടെ ടെക്നോളജി പാക്കേജില്‍ ആകും ഉള്‍പ്പെടുക. ചാര്‍ജ്ജ് ചെയ്യേണ്ട ഫോണ്‍ ഈ മാറ്റിന് മുകളില്‍ ഒന്ന് വെച്ചാല്‍ മാത്രം മതി, Qi പ്രോട്ടോക്കോള്‍ ഉള്ള ഹാന്‍ഡ്‌സെറ്റ് ആണെങ്കില്‍ അത് തന്നെ ചാര്‍ജ്ജ് ആയിക്കോളും. അതായത് മുകളില്‍ പറഞ്ഞ പോലെ വയറും അഡാപ്റ്ററും എല്ലാം പഴംകഥയാകും.
34 ഓളം Qi പ്രോട്ടോക്കോള്‍ ഉള്ള ഫോണുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഒരുതരം മാഗ്നറ്റിക് ഇന്‍ഡക്ഷന്‍ ഉപയോഗിച്ചാവും ഇതിന്റെ പ്രവര്‍ത്തനം
Read & Share on Ur Facebook Profile: http://boolokam.com/archives/80850#ixzz2GIIZqe00
Categories:
MOBILE