TECH SPOT


പീഡകരെ കുടുക്കുവാന്‍ മൊബൈല്‍ ആപ്ലിക്കേഷനും ഒരുങ്ങിക്കഴിഞ്ഞെന്നു വാര്‍ത്ത. ഇന്ത്യന്‍ നഗരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ വല്ല വിധേനയോ കാപാലികരുടെ കയ്യില്‍ അകപ്പെട്ടാല്‍ നമ്മുടെ സ്ത്രീകള്‍ രക്ഷപ്പെടാന്‍ എന്ത് ചെയ്യണം? നമ്മുടെ കയ്യിലുള്ള മൊബൈല്‍ അവരെ രക്ഷിക്കാന്‍ ഇറങ്ങിയാലോ? അതിനെ സാധൂകരിക്കുന്ന ഒരു വാര്‍ത്തയാണിത്. പീഡനം നടക്കുന്നതിനിടയില്‍ തങ്ങളുടെ മൊബൈലില്‍ ഒരു കീ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. ഉടനെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അലര്‍ട്ട് കൈമാറുന്ന സംവിധാനം റെഡി.
ക്യാന്‍വാസ്‌ എം എന്ന കമ്പനി വികസിപ്പിച്ച ഫൈറ്റ് ബാക്ക് എന്ന് പേരുള്ള ഒരു ആപ്ലിക്കേഷന്‍ ആണ് ഈ സൗകര്യം നമ്മുടെ സ്ത്രീകള്‍ക്ക് ഒരുക്കുന്നത്. ഈ സംവിധാനം ഡല്‍ഹി പോലീസുമായി ബന്ധപ്പെടുത്തി നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ്‌ കമ്പനി നടത്തി വരുന്നത്‌. മെസേജ്‌ ഡല്‍ഹി പോലീസിന്‌ ലഭിക്കാനും ഉപഭോക്‌താക്കള്‍ക്ക്‌ സഹായവും വേണ്ട നിയമ പരിരക്ഷ സാധ്യമാക്കാനും സഹായിക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം. ആന്‍ഡ്രോയിഡ്, ബ്ലാക്ക്ബെറി, സിംബിയാന്‍ എന്നീ ഓ എസുകളില്‍ ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ലഭ്യമാണ്. ദല്‍ഹിയില്‍ സൌജന്യമായി നല്‍കുന്ന ഈ ആപ്ലിക്കേഷന്‍ മറ്റു ഭാഗങ്ങളില്‍ വര്‍ഷം തോറും 100 രുപ നിരക്കില്‍ ലഭ്യമാക്കാനാണ് നീക്കം.
ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത് എങ്ങിനെ?
ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ മൊബൈലില്‍ ഇതിനായി ഘടിപ്പിക്കുന്ന ബട്ടന്‍ അമര്‍ത്തിയാല്‍ ഉപഭോക്‌താവ്‌ നില്‍ക്കുന്ന ലൊക്കേഷന്‍ ട്രാക്ക്‌ ചെയ്‌ത് സെലക്‌ട് ചെയ്യപ്പെട്ട ആളുകളിലേക്ക്‌ ഫൈറ്റ്‌ ബാക്ക്‌ ആപ്‌ളിക്കേഷന്‍ എസ്‌ ഒ എസ്‌ സന്ദേശം അയയ്‌ക്കും. സന്ദേശം ലഭിക്കുന്നവര്‍ക്ക്‌ ഉടന്‍ തന്നെ പ്രതികരിക്കാനും സുരക്ഷാ നടപടി സ്വീകരിക്കാനും അക്രമ സ്‌ഥലത്തെത്താനും സാധിക്കുമെന്ന്‌ സാരം.
ദല്‍ഹിയില്‍ ബസില്‍ വെച്ച് വിദ്യാര്‍ഥിനി കൂട്ട ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ ബിപിഒകള്‍, കോളേജുകള്‍ എന്‍ജിഒകള്‍, ടെലികോം ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവരുമായി കരാറില്‍ ഏര്‍പ്പെടുവനുള്ള ശ്രമത്തിലാണ് ഇതിന്റെ അണിയറ ശില്‍പികള്‍.
ഡല്‍ഹി സര്‍ക്കാര്‍ അധികൃതര്‍ക്കും ആപ്‌ളിക്കേഷന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്‌. നിലവിലെ ലോ ആന്റ്‌ ഓര്‍ഡര്‍ സിറ്റുവേഷനില്‍ വനിതകള്‍ക്ക്‌ സുരക്ഷിതത്വം തോന്നിപ്പിക്കുന്നു എന്നതാണ്‌ ആപ്‌ളിക്കേഷന്റെ പ്രതേകതയെന്ന്‌ കമ്പനി അവകാശപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
http://www.fightbackmobile.com/welcome

Categories:

Leave a Reply