ലോകത്തെ ആദ്യത്തെ 1 ടിബി ഫ്ലാഷ് ഡ്രൈവുമായി പ്രമുഖ ഇലക്ട്രോണിക് കമ്പനിയായ കിംഗ്‌സ്റ്റണ്‍ വരുന്നു. ഒരു സാധാരണ കമ്പ്യൂട്ടറിനെക്കാള്‍ വില പ്രതീക്ഷിക്കാവുന്ന ഈ പുതിയ ഡിവൈസ് ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡാറ്റട്രാവലര്‍ ഹൈപ്പര്‍ എക്സ് പ്രിടെറ്റര്‍ എന്നാണ് ഇതിന്റെ പേരിട്ടിരിക്കുന്നത്. സാധാരണ ഉപഭോക്താവിന് താങ്ങാവുന്നതിനേക്കാള്‍ കൂടിയ വില ആയത് കൊണ്ട് തന്നെ വലിയ വീഡിയോ അല്ലെങ്കില്‍ ഗ്രാഫിക്സ് ഫയലുകളുമായി ജോലി ചെയ്യുന്നവരെയോ ഉദ്ദേശിച്ചാണ് ഇത് പുറത്തിറക്കുന്നത്.
ഇപ്പോള്‍ വിപണിയില്‍ ഉള്ള 512 ജിബി ഫ്ലാഷ് ഡ്രൈവിന് 1,750 ഡോളര്‍ ആണ് വില. അപ്പോള്‍ പിന്നെ 1ടിബിയുടെ വില പറയേണ്ടതില്ലല്ലോ. യു എസ് ബി 3.0 ഡിവൈസ് ആണ് രണ്ടു മോഡലുകളും. അത് കൊണ്ട് റീഡിംഗ്/റൈറ്റിംഗ് സ്പീഡുകള്‍ യഥാക്രമം 240 എംബി/സെക്കന്‍ഡും 160 എംബി/സെക്കന്‍ഡും ആയിരിക്കും.
ഏതായാലും പൂത്ത കാശുണ്ടെങ്കില്‍ ധൈര്യമായി ഒരുങ്ങിക്കോളൂ, കുറച്ചു കാശ് ചിലവാക്കാന്‍
കടപ്പാട് ബൂലോകം
Categories:
NEWS