
ആപ്പിള്‍ ഐഫോണിന്റെ പുതിയ വേര്‍ഷന്‍ ആപ്പിള്‍ ടെസ്റ്റ് ചെയ്യുന്നെന്ന് സൂചന. അത് കൂടാതെ iOS ന്റെയും പുതിയ വെര്‍ഷനും ആപ്പിള്‍ ടെസ്റ്റ് റണ്ണില്‍ ഓടിക്കാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നെക്സ്റ്റ് വെബ് ആണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ഒരു ഐ ഓ എസ് ഡെവലപ്പറെ ഉദ്ധരിച്ചാണ് ഈ വാര്‍ത്ത ഇവര്‍ പുറത്തു വിട്ടിരിക്കുന്നത്.
ആപ്പിളിന്റെ കുപ്പെര്‍ട്ടിനോ കാമ്പസിനടുത്തു വെച്ച് ഐഓഎസ്സില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ 6,1 എന്നൊരു ഡിവൈസ് നെയിം തന്റെ ഫോണില്‍ കാണിക്കുകയാണ് ചെയ്തതെന്ന് ഇദ്ദേഹം പറയുന്നു. ഈ പറഞ്ഞത് ശരിയാണെങ്കില്‍ ആപ്പിള്‍ തങ്ങളുടെ പുതിയ വേര്‍ഷന്‍ ഫോണും ഓ എസ്സും ടെസ്റ്റ് ചെയ്യുകയായിരിക്കാം. ഓരോ വര്‍ഷവും ആപ്പിള്‍ തങ്ങളുടെ ഗാഡ്ജറ്റുകളുടെ പുതിയ വേര്‍ഷനുകള്‍ ഇറക്കാറുണ്ട് എന്നതും ഇതില്‍ സംശയം ജനിപ്പിക്കുന്നു.
കടപ്പാട് ബൂലോകം
Categories:
NEWS